എരഞ്ഞോളിപ്പാലത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശ്ശേരി: എരഞ്ഞോളിപ്പാലത്തിന് സമീപം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്ക്. ഇന്നലെ വൈകിട്ടോടെ എരഞ്ഞോളിപ്പാലത്തിന് സമീപം മോറാല്‍ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്.
എരഞ്ഞോളിപ്പാലത്തിന് സമീപം സി.പി.എം ഉയര്‍ത്തിയ കൊടിതോരണങ്ങളും മറ്റും നശിപ്പിച്ചതായും പരാതിയുണ്ട.് അക്രമത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ എരഞ്ഞോളിപ്പാലത്തെ വൈഷ്ണവ്(19), വിഷ്ണു(19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകരായ മോറാല്‍ ക്ഷേത്ര പരിസരത്തെ ജലീല്‍(5), സരിന്(26), പ്രഷിന്‍(23), വിനോദ്ബാബു(52) എന്നിവരെ തലശ്ശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്റെ ഭാര്യയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റടിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രത്യേക വേഷവിധാനത്തില്‍ കൂട്ടമായെത്തുകയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ തിറ കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അക്രമിക്കുകയായിരുന്നെന്നും ബി.ജെ.പി നേതാക്കള്‍ പരാതിപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."