HOME
DETAILS

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

  
December 09 2024 | 04:12 AM

2034 World Cup Karim Benzema hails Saudi Arabias hosting

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പര്‍ താരവും 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ. സഊദി പ്രോലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദ് താരമായ ബെന്‍സേമ, ജിദ്ദയില്‍ യുവ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് 2034ല്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സന്നദ്ധതയെ പിന്തുണച്ചത്. ലോകകപ്പിന്റെ സംഘാടന മികച്ച രീതിയില്‍ സഊദിക്ക് നടത്താന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഊദിയുടെ ഇപ്പോഴത്തെ പരിവര്‍ത്തനത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യത്തിന്റെ സംസ്‌കാരം അനുഭവിക്കാന്‍ ലോകജനതയ്ക്ക് തുറന്ന ക്ഷണമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നതെന്നും പറഞ്ഞു.

'സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. മുന്‍വിധിയുള്ള ആരെങ്കിലും സ്വയം വരണം. ഇതൊരു അത്ഭുതകരമായ രാജ്യമാണ്. സൗദി ഫുട്‌ബോള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. 10 വര്‍ഷത്തിന് ശേഷം സഊദി അറേബ്യ ലോകകപ്പിനായി പൂര്‍ണ്ണമായി തയ്യാറെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- ബെന്‍സേമ പറഞ്ഞു.

 

2024-12-0909:12:64.suprabhaatham-news.png
 
 

നേരത്തെ ലോകകപ്പ് നടത്താനുള്ള സഊദിയുടെ നീക്കത്തിന് ഫിഫയുടെ അംഗീകാരം ലഭിച്ചിരുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളും ലോക മാമാങ്കത്തിന് ശ്രമിച്ചെങ്കിലും അവരെയെല്ലാം പിന്നിലാക്കിയാണ് ഫിഫ സഊദിയുടെ ആതിഥേത്വത്തെ പിന്തുണച്ചത്. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സഊദി നേടിയത്. 

2030, 2034 ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഡിസംബര്‍ 11നാണ് ഫിഫ പ്രഖ്യാപിക്കുക. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സഊദി അറേബ്യയില്‍ ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന്‍ നടത്തിയെങ്കിലും ഫിഫ ഇത്തരം ആരോപണങ്ങള്‍ തള്ളുകയായിരുന്നു. കൂടാതെ സഊദിയിലെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍/ ലീഗ് സീസണുകളും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അവസാനമായി നടന്ന 2022ലെ ഖത്തര്‍ ലോകകപ്പ് കാലത്തും ഒരുവിഭാഗം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ചിരുന്നു.



2034 World Cup Karim Benzema hails Saudi Arabia's hosting

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  3 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  3 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  3 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  3 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  3 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  3 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  3 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  3 days ago