ഉംറ വിസകളുടെ എണ്ണം 63 ലക്ഷം കവിഞ്ഞു
ജിദ്ദ: ഈ വര്‍ഷം നല്‍കിയ ഉംറ വിസകളുടെ എണ്ണം 63 ലക്ഷം കവിഞ്ഞതായി ഹജ്ജ് കാര്യ വകുപ്പ്. 60 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. ശവ്വാല്‍ 15ന് ഈ വര്‍ഷത്തെ ഉംറ സീസണിന് അവസാനമാകുന്നതിനാലും റമദാനയതിനാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മക്കയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹവും മുമ്പുള്ളതിനേക്കാള്‍ ഈ വര്‍ഷം കൂടുതല്‍ ആണ്.
മക്കയിലും മദീനയിലുമായി 42 ലക്ഷം വിദേശ തീര്‍ഥാടകരുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഈജിപ്തില്‍ നിന്നാണ്. തുടക്കം മുതലേ ഈജിപ്തില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതല്‍. രണ്ടും മൂന്നും സ്ഥാനത്ത് പാക്കിസ്താനും ഇന്തോനേഷ്യ എന്നീ ക്രമത്തിലാണ്. നലാം സ്ഥാനത്ത് തുര്‍ക്കിയുമാണ്.
ഇരുഹറമുകളിലും നടപ്പാക്കിവരുന്ന വികസന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. 2030ഓടെ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷ്യമാക്കി ഉയര്‍ത്താനാണ് വിഷന്‍ 2030ലൂടെ സഊദി ഭരണകൂടത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."