ഭക്ഷണ ദൂര്ത്തിനെതിരേ സമൂഹം ഒന്നിക്കണം: ഡോക്ടര്‍ സുഭാഷിണി
വാടാനപ്പള്ളി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് കോടിയിലേറെ ജനം പട്ടിണിമൂലം മരണത്തിലേക്കടുക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടുകളി ല്‍ ഭക്ഷണ ദൂര്‍ത്ത് നടക്കുകയാണെന്ന് തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡോ:സുഭാഷിണി അഭിപ്രായപ്പെട്ടു.
അനാവശ്യമായി ആഘോഷങ്ങള്സംഘടിപ്പിച്ചും വീടുകളില്‍ സൂക്ഷ്മതയില്ലാതെ ഭക്ഷണം വിളമ്പിയും നടത്തുന്ന ഈ ദൂര്ത്തിനെ പ്രതിരോധിക്കേണ്ടത് സാമൂഹിക പ്രവര്‍ത്തകരുടെ ബാധ്യതയാണെന്നും അവര്‍ പറഞ്ഞു.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തിലെ നവീകരിച്ച കിച്ചന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഡോ:സുഭാഷിണി, കെ.എം.എച്ച്.എം സെക്രട്ടറി, സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ്ന്റ് ഷെക്കീല ഉസ്മാന്, ബ്ലോക് പഞ്ചായത്ത് അംഗം ശാരദാ പരമേശ്വരന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എ അബു, ഹേമലത, കെ.എം.എച്ച്.എം വര്‍ക്കിങ് പ്രസിഡ്ന്റ് എ.കെ അബ്ദുല്‍ ഖാദര്‍, ഓര്‍ഗ്ഗനൈസര്‍ ടി.കെ മുഹമ്മദ് കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."