ഹജ്ജ് ക്യാംപ് സമാപിച്ചു
ഖിലാഫത്ത് നഗര്‍ (പൂക്കോട്ടൂര്‍): ഹജ്ജിന്റെ കര്‍മപാഠങ്ങള്‍ നുകര്‍ന്നു പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു പരിസമാപ്തി. ഹജ്ജ് യാത്രയുടെ തുടക്കം മുതല്‍ തിരിച്ചു വീട്ടിലെത്തുന്നതുവരെയുള്ള കര്‍മങ്ങള്‍ ഉരുവിട്ടു പഠിച്ച് ഹാജിമാര്‍ പൂക്കോട്ടൂരില്‍നിന്നു മടങ്ങി.
പതിനായിരത്തോളം പേരാണ് ഇന്നലെയും ക്യാംപില്‍ സംഗമിച്ചത്. നിശബ്ദമായ സദസില്‍ ഇടയ്ക്കിടെ ഉയരുന്ന ലബൈക്ക മന്ത്രങ്ങള്‍, മനസുനിറഞ്ഞ പ്രാര്‍ഥനകള്‍, കഅ്ബയുടെയും ജംറകളുടെയും മാതൃകവച്ചുള്ള പരിശീലനം എന്നിവയ്ക്കു ശേഷമാണ് ഹാജിമാരുടെ മടക്കം. അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാംപ് നയിച്ചത്.
പതിനായിരത്തോളം അതിഥികള്‍ക്കു കുറവുകള്‍ വരാത്തവിധം സേവനം നല്‍കുന്ന തിരക്കിലായിരുന്നു പി.കെ.എം.ഐ.സി ഭാരവാഹികളും നാട്ടുകാരും. സാമ്പത്തിക ചെലവുകളെല്ലാം നേരത്തെ കണ്ടെത്തിയാണ് മാതൃകാ ക്യാംപ് സംഘടിപ്പിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ക്കു പുറമേ പലരും അതിഥികളെ സ്വന്തം വീട്ടിലും വിരുന്നൂട്ടി. മുന്നൂറോളം വളണ്ടിയര്‍മാരാണ് സേവനത്തില്‍ മുഴുകിയിരുന്നത്.
രണ്ടു ദിവസത്തെ സേവന, സന്നദ്ധത നിറഞ്ഞുനിന്ന ക്യാംപില്‍ സമാപന ചടങ്ങളും വികാരനിര്‍ഭരമായിരുന്നു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസോടെയാണ് ക്യാംപ് സമാപിച്ചത്. ക്യാംപിന് പി.എം.ആര്‍ അലവി ഹാജി, അഡ്വ. കാരാട്ട് അബ്ദുര്‍റഹ്മാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, കെ. മമ്മത് ഹാജി, വേട്ടശേരി യൂസുഫ് ഹാജി, എം. ഹുസൈന്‍, യൂനുസ് ഫൈസ്, കെ. ഉസ്മാന്‍, മുജീബ് കൊടക്കാടന്‍, വി.പി സലീം മാസ്റ്റര്‍, പി. അബ്ദുഹാജി, ഇസ്മാഈല്‍ മോഴിക്കല്‍, സി.ടി നൗഷാദ്, പി.കെ ഉമര്‍, ഇഖ്ബാല്‍ കൊടക്കാടന്‍, എന്‍.പി അക്ബര്‍, മന്‍സൂര്‍ പള്ളിമുക്ക്, എം. സത്താര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."