ഉപതെരഞ്ഞെടുപ്പ്:മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ
ചെന്നൈ: തമിഴ്നാട്ടില്‍ ആര്.കെ നഗര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ മല്സരിക്കുമെന്നറിയിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിനെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ആരോപണം. ദീപ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അണ്ണാ ഡി.എം.കെയെ കൈപ്പിടിയിലാക്കിയ ശശികലയും അവരുടെ ബന്ധുക്കളും എതിരാളികളെയെല്ലാം ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുകയാണെന്ന് ദീപ ആരോപിക്കുന്നു. ജയലളിത വിജയിച്ചു കയറിയ ആര്.കെ നഗര്‍ മണ്ഡലം അവരുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തുടങ്ങിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ പോയിരുന്നില്ലെങ്കില്‍ ഇവിടെ ശശികല മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.
ജയലളിതയുടെ ജന്മവാര്ഷിക ദിനമായ ഫെബ്രുവരി 24ന് ആര്.കെ നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ദീപ അറിയിക്കുകയും ഇതിന് പിന്നാലെ എം.ജി.ആര് അമ്മ ദീപ ഫൗണ്ടേഷന് എന്ന രാഷ്ട്രീയവേദിയും രൂപീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."