വിമാനത്താവള സംരക്ഷണം സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്: വി.ടി ബല്‍റാം എം.എല്‍.എ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നു വി.ടി ബല്‍റാം എം.എല്‍.എ. യൂത്ത്കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി എയര്‍പോര്‍ട്ട് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല നിശാധര്ണയുടെ പത്താംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം നിയമസഭയില്‍ ഉന്നയിച്ച് അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ചയും നടപടയിയും വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
റിയാസ് മുക്കോളി അധ്യക്ഷനായി.
മധു തൃത്താല, നാസര്‍ തെന്നല, ജൈസല്‍ എളമരം, പി. നിധീഷ്, റിയാസ് പഴഞ്ഞി, കെ.സി അബ്ദുര്റഹിമാന്, കെ.പി സക്കീര്‍, കെ.കെ ആലിബാപ്പു, ബിനേഷ് ശങ്കര്‍, ലത്വീഫ് കൂട്ടാലുങ്ങല്‍, അഷ്റഫ് പറക്കുത്ത്, അന്‍വര്‍ അരൂര്‍, ഷാനവാസ് പുല്‍പ്പറ്റ, നൗഷാദ് പൂക്കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."