ഓള് ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ലീ ചോങ് വീക്ക്
ബിര്‍മിങ്ഹാം: ഏറ്റവും പഴക്കമുള്ള ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ ഓള് ഇംഗ്ലണ്ട് ഓപണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ് വീ സ്വന്തമാക്കി. പുരുഷ സിംഗിള്‍സ് കിരീട പോരാട്ടത്തില്‍ കരിയറില്‍ ആദ്യമായി ഫൈനലിലെത്തിയ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു വീഴ്ത്തിയാണു വീയുടെ കിരീട നേട്ടം. സ്കോര്‍: 21-12, 21-10.
ലോക ഒന്നാം നമ്പറായ മലേഷ്യന്‍ താരം കരിയറില്‍ നേടുന്ന നാലാം ഓള് ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടമാണിത്. 2010, 2011, 2014 വര്‍ഷങ്ങളിലും വീയാണു ഇവിടെ ചാംപ്യനായത്.
സ്വന്തം നാട്ടുകാരനും ഇതിഹാസ താരവുമായ ലിന് ഡാനെ അട്ടിമറിച്ചാണു പത്താം റാങ്കുകാരനായ ഷി യുഖി ഫൈനലിലേക്കു മുന്നേറിയത്. പക്ഷേ ആ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ലി ചോങ് വീ അനുവദിച്ചില്ല. രണ്ടു സെറ്റു മാത്രം നീണ്ട പോരാട്ടം ഏറെക്കുറേ അനായാസമാണു മലേഷ്യന്‍ താരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."