വന്‍വികസന പ്രതീക്ഷയില്‍ മലയോരം
കുന്നുംകൈ: സംസ്ഥാന ബജറ്റ് മറുപടി പ്രസംഗത്തിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി കോടികളുടെ അംഗീകാരം. വരക്കാട്പറമ്പ റോഡിന് 15 കോടി, കമ്പല്ലൂര്‍-കടുമേനി-പാവല്‍-ചിറ്റാരിക്കല്‍ റോഡിന് 20 കോടിയും വെള്ളരിക്കുണ്ട്-ഭീമനടി-ചിറ്റാരിക്കല്‍ റോഡിന് 30 കോടിയും വകയിരുത്തിയതായി മന്ത്രി തോമസ് ഐസക് ബജറ്റ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു.
എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ വരക്കാട്പറമ്പ റോഡ് വികസനത്തിനു പുറമെ, കാസര്‍കോട് പാക്കേജിലുള്‍പ്പെടുത്തി നര്‍ക്കിലക്കാട് പി.എച്ച്.സിക്ക് രണ്ടുകോടി, കുന്നുംകൈ ടൗണ്‍ വികസനത്തിന് ഒരു കോടി, ചിറ്റാരിക്കല്‍-കുന്നുംകൈ റോഡിന് 1.3 കോടി, ഇടത്തിലവളപ്പ്-മാങ്ങോട് റോഡിന് ഒരു കോടി, പാലാവയല്‍-തയ്യേനി റോഡിന് 6.67 കോടി, പെരുമ്പട്ട പാലത്തിന് 9.9 കോടി എന്നിങ്ങനെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.
കാലിക്കടവ്, കില്‍ട്ടക്കയം പാലങ്ങളുടെ ഡിസൈനിങ്ങിനാവശ്യമായ ഡ്രില്ലിങ് ടെന്‍ഡര്‍ പൂര്‍ത്തിയാക്കി. 160 കോടിയുടെ ചീമേനി-നല്ലോമ്പുഴ, ഭീമനടി-മുക്കട റോഡ് സര്‍വേക്ക് ഏജന്‍സിയെ ചുമതലപ്പെടുത്തി.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ചിറ്റാരിക്കല്‍ ബൈപ്പാസ് റോഡിന് 40 ലക്ഷം, കപ്പാത്തി പെരുമ്പട്ട റോഡിന് 25 ലക്ഷം, വരക്കാട് മണ്ഡപം റോഡിന് 25 ലക്ഷം, കുന്നുംകൈ, തയ്യേനി എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ്, ആറ് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയ്ക്കും ഫണ്ട് അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."