HOME
DETAILS

ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരതാമിഷന്‍; സര്‍വേ ഒന്‍പതിന് തുടങ്ങും

  
backup
May 07 2018 | 19:05 PM

charithra-sheshippukal

തിരുവനന്തപുരം: സംസ്ഥാനത്ത് പുരാരേഖ ശേഖരണവും പരിപാലനവും ലക്ഷ്യമിട്ട് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ചരിത്രരേഖ സര്‍വേ നടത്തും. പുരാരേഖ വകുപ്പുമായി സഹകരിച്ച് നാളെയാണ് സര്‍വേ തുടങ്ങുക. കവി ഒ.എന്‍.വി കുറുപ്പിന്റെ വഴുതക്കാട്ടെ വീട്ടില്‍നിന്നാണ് കേരള ചരിത്രത്തില്‍ ഇടംനേടാവുന്ന സര്‍വേക്ക് തുടക്കം കുറിക്കുന്നത്. നാളെ രാവിലെ എട്ടിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഒ.എന്‍.വി കുറുപ്പിന്റെ ഭാര്യ സരോജിനിയില്‍നിന്ന് അദ്ദേഹത്തിന്റെ ആദ്യകാല കൈയെഴുത്തു പ്രതികള്‍ സ്വീകരിക്കും. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ മുഖേനയാണ് സര്‍വേ നടത്തുന്നത്.
സാക്ഷരതാ മിഷനുകീഴില്‍ നിലവില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിച്ചുവരുന്ന 70,000 പഠിതാക്കളെയാണ് ഇതിനായി നിയോഗിക്കുന്നത്. ഒട്ടേറെ ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും പൊതുസമൂഹത്തില്‍നിന്ന് വിസ്മൃതിയിലായ സാഹചര്യമാണുള്ളത്. അവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ചരിത്രരേഖ സര്‍വേ നടത്തുന്നത്.
സാക്ഷരതാ മിഷന്റെ സാമൂഹ്യസാക്ഷരതാ പരിപാടിയുടെ ഭാഗമായാണ് സര്‍വേ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സാക്ഷരതാ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തി നടത്തുന്ന സര്‍വേ ചരിത്രശേഷിപ്പുകളുടെ വിവരശേഖരണത്തിന് ഗുണകരമാകുമെന്നാണ് സാക്ഷരതാ മിഷന്റെ വിലയിരുത്തല്‍. താളിയോലകളും വട്ടെഴുത്ത് - കോലെഴുത്ത് ലിഖിതങ്ങളും അടക്കം വെളിച്ചംകാണാത്ത നിരവധി ചരിത്രശേഷിപ്പുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെക്കുറിച്ചുള്ള കൃത്യമായ വിവരം പുരാരേഖ വകുപ്പിന് ലഭ്യമല്ല. ഇത്തരം ചരിത്രശേഷിപ്പുകളും രേഖകളും സര്‍വേയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. വ്യക്തിയെന്ന നിലയിലോ രണ്ടോ, മൂന്നോ പേര്‍ അടങ്ങുന്ന സംഘം എന്ന നിലയിലോ സര്‍വേ ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം. 25 വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രരേഖകളാണ് സര്‍വേയിലൂടെ കണ്ടെത്തേണ്ടത്. ചരിത്രരേഖ സര്‍വേക്കുള്ള ഫോറങ്ങളും മറ്റും സാക്ഷരതാ മിഷന്‍ നല്‍കും. കത്തുകള്‍, കൈയെഴുത്തു പ്രതികള്‍, താളിയോലകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ചരിത്രരേഖകളായി പരിഗണിക്കുന്നത്. ചരിത്രരേഖ സര്‍വേക്ക് മുന്നോടിയായി ഓരോ തുല്യതാപഠന കേന്ദ്രത്തിലും പഠിതാക്കളുടെ യോഗം ചേരുകയും സര്‍വേ ഫോറങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പഠിതാക്കളെ പരിചയപ്പെടുത്തുകയും ചെയ്യും. ചരിത്രരേഖ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍, സൂക്ഷിച്ചിരിക്കുന്ന വ്യക്തിയുടെ പേര്, രേഖയുടെ സവിശേഷത എന്നിവ മാത്രം രേഖപ്പെടുത്തുന്നവിധമാണ് സര്‍വേ ഫോറങ്ങള്‍ തയാറാക്കിയിട്ടുള്ളത്. 27ന് സര്‍വേ പൂര്‍ത്തിയാക്കും. ജൂണ്‍ മൂന്നു മുതല്‍ സര്‍വേ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളില്‍ ക്രോഡീകരിക്കും. ഓരോ പഠനകേന്ദ്രത്തിലും ചരിത്രരേഖ സര്‍വേ രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കും. ജൂണ്‍ 13ന് ചരിത്രരേഖ സര്‍വേയുടെ സംസ്ഥാനതല റിപ്പോര്‍ട്ട് പുരാരേഖ വകുപ്പിനു കൈമാറാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യസാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജലസാക്ഷരതാ ക്ലാസ്, ലിംഗസമത്വബോധനം എന്നീ പരിപാടികളും ഈ വര്‍ഷം സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഡോ. പി.എസ് ശ്രീകല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago