വ്യാപാരിക്ക് മര്‍ദനം: പയ്യാവൂരില്‍ ഹര്‍ത്താലാചരിച്ചു
ശ്രീകണ്ഠപുരം: പയ്യാവൂര്‍ പെട്രോള്‍ പമ്പിന് സമീപം ഫ്രൂട്ട്സ് വ്യാപാരി കെ.എം മേമിയെ(46) കടയില്‍ കയറി മര്‍ദിച്ചതിന് ഐച്ചേരിയിലെ കുണ്ടന്‍ ജയദേവ(40)നെതിരെ പയ്യാവൂര്‍ പൊലിസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചയോടെ മര വടിയും പെട്രോള്‍ കുപ്പിയുമായി കടയില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പറയുന്നു. അക്രമത്തിനെതിരെ വ്യാപാരികള്‍ പയ്യാവൂരില്‍ കടകളടച്ച് പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
ടോമി പറഞ്ഞാനത്ത് അധ്യക്ഷനായി.
കെ സുരേഷ് കുമാര്‍, സ്കറിയ പൂവണിക്കുന്നേല്‍, ജോസുകുട്ടി കുര്യന്, സെബാന് ചേന്നാട്ട്, പി.വി രാമചന്ദ്രന്, ജോയി പുന്നശ്ശേരിമലയില്‍, ബെന്നി പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."