HOME
DETAILS
MAL
മാഹിയില്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ തയാര്‍: മന്ത്രി
backup
March 13 2017 | 20:03 PM
മാഹി: സ്ഥലം ലഭ്യമാക്കിയാല്‍ മാഹിയില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് റവന്യു-ഐ.ടി മന്ത്രി എം.ഒ.എച്ച്.എഫ് ഷാജഹാന്‍. പള്ളൂരില്‍ മാഹി കോഓപ്പ്. പോളിക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹിയില്‍ നിന്നു കാരിക്കലിലേക്ക് ബസ് സര്‍വിസ് ആരംഭിക്കും. അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മിനി ബസ്സ് മാഹിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ സര്‍വിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. മുന്‍മന്തി ഇ വത്സരാജ് അധ്യക്ഷനായി. ഡോ. വി രാമചന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി. അഡ്മിനിസ്‌ട്രേറ്റര്‍ എസ് മാണിക്കദീപന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."