അഴിമതി ആരോപണം മോദിക്കും അമിത്ഷാക്കും യെദ്യൂരപ്പക്കും വക്കീല്‍ നോട്ടിസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ അഴിമതി ആരോപണം ഉന്നയിച്ചതിനാല്‍ പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യെദ്യൂരപ്പ എന്നിവര്‍ക്കുമെതിരേ മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടിസ് അയച്ചു. അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെയും തന്നെയും അപമാനിക്കാനാണ് ബി.ജെ.പി പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടിസില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വലുത് പണമാണെന്നും മോദി ആരോപിച്ചിരുന്നു. 'സിദ്ധ റുപിയ്യ'സര്‍ക്കാരെന്നും 10 പെഴ്‌സന്റേജ് സര്‍ക്കാര്‍ (പത്ത് ശതമാനം കമ്മിഷനെടുക്കുന്ന സര്‍ക്കാര്‍) എന്നും മോദി കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. സമാനമായ ആരോപണം അമിത്ഷായും യെദ്യൂരപ്പയും ഉന്നയിച്ചിരുന്നു. തന്റെ കക്ഷിക്കെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും രാഷ്ട്രീയ േ്രപരിതവുമാണെന്ന് സിദ്ധരാമയ്യുടെ വക്കീല്‍ പറഞ്ഞു.
അതിന്നിടെ കര്‍ണാടകയിലെ തന്റെ ഭരണ നേട്ടങ്ങളെ സംബന്ധിച്ച് മോദിയെയും യെദ്യൂരപ്പയെയും പരസ്യ സംവാദത്തിന് സിദ്ധരാമയ്യ ക്ഷണിച്ചു. പ്രധാനമന്ത്രി തനിക്കെതിരേ നടത്തുന്ന പ്രസ്താവനകളും സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ശുദ്ധ മണ്ടത്തരമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. താന്‍ പ്രധാനമന്ത്രിയോടല്ല, മുഖ്യ ന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയോടാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി ഉപയോഗിക്കുന്നത് തരം താണ ഭാഷയാണെന്നും തന്റെ പദവിക്ക് യോജിച്ച പ്രസ്താവനകളല്ല മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."