HOME
DETAILS
MAL
നിര്‍മാണ തൊഴിലാളികളുടെ രാപ്പകല്‍ സത്യഗ്രഹം
backup
March 13 2017 | 21:03 PM
കോഴിക്കോട്: നിര്‍മാണ മേഖലയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ജില്ലാ ഭരണ സിരാകേന്ദ്രത്തിനു മുന്‍പിലും ഈ മാസം 16,17 തിയതികളില്‍ രാപ്പകല്‍ സത്യഗ്രഹം നടത്തും. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ 16ന് രാവിലെ പത്തിന് സമരം ആരംഭിക്കും. 17ന് രാവിലെ പത്തുമണിവരെ സമരം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."