HOME
DETAILS

'ഭരണകര്‍ത്താക്കള്‍ തീവ്രവാദത്തിന്റെ വഴി സ്വീകരിക്കരുത് '

  
backup
May 08 2018 | 04:05 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d

 

പട്ടാമ്പി: തീവ്രവാദത്തിന്റെയും വിധ്വംസനത്തിന്റെയും വഴിസ്വീകരിക്കാതെ രാജ്യത്തിന്റെ നിര്‍മാണപ്രക്രിയയെ സത്യസന്ധമായി ഒരുമിച്ചുകൂട്ടാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടതെന്ന് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി ശബ്ദിക്കാന്‍ മുന്നോട്ട്് വന്ന പൂര്‍വികര്‍ ഈ രാജ്യം ഒറ്റകെട്ടായി മുന്നോട്ടുപോണമെന്നത് ഈനാടിന് വേണ്ടി സമ്മാനിച്ച ധീരരക്താക്കളുടെ ഓര്‍മകള്‍ മനുഷ്യസമൂഹത്തിന് ബാധ്യതയാണന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മേഖലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന രാജ്യരക്ഷാ സദസിന്റെ പട്ടാമ്പിയില്‍ നടത്തിയ ജില്ലാതല ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശബോധത്തിന്റെ നിര്‍മിതികളെ ഓരോരുത്തരും മനസിലാക്കണമെന്നുള്ളതും മതഗ്രന്ഥങ്ങളെ വികലപ്പെടുത്തിവായിക്കുന്നവര്‍ യഥാര്‍ഥ ഗ്രന്ഥം വായിക്കേണ്ടത് ഗുരുക്കന്‍മാരുടെ മുന്നില്‍ ഇരുന്ന് പഠിച്ചിട്ടായിരിക്കണം. ഇന്ത്യയുടെ ചരിത്ര ഗ്രന്ഥങ്ങള്‍ മനസിലാക്കാനും ഇക്കൂട്ടര്‍ക്ക് അതിലൂടെ സാധ്യമാകണം. രാജ്യത്തിന്റെ സാംസ്‌കാരിക വൈഭവം ആചാര്യന്‍മാരുടെ വഴികളാണന്നുള്ളതും സമസ്തയുടെ സൂഫ്യവര്യന്‍മാരും മറ്റുമതങ്ങളിലുള്ള സന്യാസിമാരും മനുഷ്യത്വമാണ് പഠിപ്പിച്ച് തന്നിട്ടുള്ളതെന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.
ഫാറൂഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സി.എ.എം.എ കരീം, റംഷാദ് എടപ്പാള്‍, പി.കെ ചെല്ലുക്കുട്ടി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ബാബു മാസ്റ്റര്‍, സജീര്‍ പേഴുങ്കര, റഹീം ഫൈസി, സുബൈര്‍ മുസലിയാര്‍, മുഹമ്മദലി ഉലൂമി, ഖാജ ഉലൂമി, കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, ഹിബത്തുള്ള മാസ്റ്റര്‍, ഹുസൈന്‍ തങ്ങള്‍, ഖാദര്‍ ഫൈസി, ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹാഷിം തങ്ങള്‍, മുഹ്‌സിന്‍ കമാലി, സക്കീര്‍ മാസ്റ്റര്‍ മാരായമംഗലം, സൈനുദ്ദീന്‍ മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ മേല്‍മുറി, ആരിഫ് ഫൈസി, അബ്ദുല്‍റഹ്്മാന്‍ മരുതൂര്‍, ഉബൈദ് അന്‍വരി, ശാഫി അന്‍വരി, മുബഷിര്‍ ചുങ്കത്ത്, നിഷാദ് പട്ടാമ്പി, ഫാറൂഖ് വിളയൂര്‍, ആസിഫ് കൊപ്പം, അസ്‌കറലി മാസ്റ്റര്‍, സഈദുദ്ദീന്‍ ഹുദവി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a few seconds ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  13 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago