HOME
DETAILS

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

  
Ajay
March 11 2025 | 15:03 PM

Students excursion bus searched 3 arrested with ganja

കൊല്ലം: കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്‌ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്നുള്ള കോളേജിലെ വിദ്യാർത്ഥികൾ വയനാട്ടിലേക്ക് വിനോദയാത്രയ്‌ക്ക് പുറപ്പെട്ട സംഘത്തിലാണ് പരിശോധന നടന്നത്. ആനന്ദവല്ലീശ്വരത്തിനടുത്ത് നടന്ന പരിശോധനയിൽ മൂന്ന് വിദ്യാർത്ഥികളെ കഞ്ചാവുമായി പിടിലായത്.

Three college students were arrested after ganja was seized from a tourist bus during an excursion.

'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്';  ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തിയ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' നടപടിയുടെ ഭാഗമായി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 360 എൻഡിപിഎസ് (NDPS) കേസുകൾ രജിസ്റ്റർ ചെയ്ത് 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കേസുകളിൽ 378 പേർ പ്രതികളായി. ഇവരിൽ 17 പേർ ഒളിവിലായിരുന്നു, അവരെ തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.മൊത്തത്തിൽ 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാൻ എക്‌സൈസ് സേനയ്ക്ക് കഴിഞ്ഞു.

വ്യാപക പരിശോധന – ലഹരിക്കെതിരെ ശക്തമായ നടപടി

മാർച്ച് 5 മുതൽ 12 വരെ നീണ്ടുനില്ക്കുന്ന ക്യാമ്പെയ്ൻ എന്ന നിലയിൽ 2181 പരിശോധനകൾ എക്‌സൈസ് സംഘം നടത്തിയതായും, മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

21,389 വാഹനങ്ങൾ പരിശോധിച്ചു,ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങൾ പിടികൂടി

വ്യത്യസ്തയിടങ്ങളിൽ പരിശോധന – 602 സ്കൂൾ പരിസരങ്ങൾ, 152 ബസ് സ്റ്റാൻഡുകൾ, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷനുകൾ
എക്‌സൈസ് സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും, അതിർത്തികളിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

പ്രതികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ:

-56.09 ഗ്രാം എംഡിഎംഎ
-23.11 ഗ്രാം മെത്താഫിറ്റാമിൻ
-10.2 ഗ്രാം ഹെറോയിൻ
-4 ഗ്രാം ചരസ്
-2.05 ഗ്രാം ഹാഷിഷ്
-23.7 ഗ്രാം ഹാഷിഷ് ഓയിൽ
-77.8 കിലോ കഞ്ചാവ്
-43 കഞ്ചാവ് ചെടികൾ
-96 ഗ്രാം കഞ്ചാവ് ഭാംഗ്
-കഞ്ചാവ് ബീഡികൾ

അബ്കാരി, പുകയില കേസുകളും കണ്ടെത്തി

പുലരിച്ച 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കണ്ടെത്തിയതായും 10,430 ലിറ്റർ സ്പിരിറ്റ്, 101.8 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
എക്‌സൈസ് സേനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും, സംസ്ഥാനത്ത് ലഹരിക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Excise Minister M.B. Rajesh said that as part of the 'Operation Clean State' campaign launched by the Excise Department against the spread of narcotics, 360 NDPS cases were registered and 368 people were arrested in the first five days. 378 people were accused in the cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago