HOME
DETAILS

പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  
March 11 2025 | 13:03 PM

halfpricescam-knanandakumar-arrested-latest

എറണാകുളം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായ ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. ക്രൈം ബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

പാതിവില തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി പ്രതി അനന്തു കൃഷ്ണന്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പടെ പണം നല്‍കിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങോട് പ്രതികരിച്ചു.സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനും പണം നല്‍കിയിരുന്നുവെന്നും നേരത്തേ അനന്തുകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആനന്ദകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സംഘടന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം

Kerala
  •  7 days ago
No Image

തൊടുപുഴ ബിജു വധക്കേസ്; പ്രതികൾ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് പൊലിസ്

Kerala
  •  7 days ago
No Image

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ കോടതിയിൽ

National
  •  7 days ago
No Image

കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ കൂട്ടത്തല്ല്: 24 പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു

Kerala
  •  7 days ago
No Image

കീം 2025: പരീക്ഷകൾ ഏപ്രിൽ 23 മുതൽ

Kerala
  •  7 days ago
No Image

വ്യാപാരയുദ്ധത്തിന് തയ്യാറെന്ന് ചൈന; ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് ശക്തമായ മറുപടി

International
  •  7 days ago
No Image

യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി

uae
  •  7 days ago