HOME
DETAILS

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

  
March 11 2025 | 07:03 AM

Gulf Cup Boosts Tourism Kuwait to Launch Transit Visas

കുവൈത്ത് സിറ്റി: "ഖലീജി സെയിൻ 26" ചാമ്പ്യൻഷിപ്പിന്റെ അഭൂതപൂർവമായ വിജയത്തിവും കുവൈത്തിലെ ടൂറിസത്തിൽ അത് ചെലുത്തിയ സ്വാധീനവും കണക്കിലെടുത്ത് ട്രാൻസിറ്റ് വിസ അനുവദിക്കാനൊരുങ്ങി കുവൈത്ത്. കുറഞ്ഞ ദിവസത്തേക്ക് രാജ്യത്തേക്ക് വരാൻ ആ​ഗ്രഹിക്കുന്നവർക്കാണ് ട്രാൻസിറ്റ് വിസ നൽകാൻ ആലോചിക്കുന്നത്. 
 
കുവൈത്തിലെ ദേശീയ വിമാനക്കമ്പനികൾ വഴി മാത്രമേ ഈ വിസകൾ ഏകോപിപ്പിക്കുകയുള്ളൂവെന്നും സന്ദർശകർ കുവൈത്തിൽ എത്തുന്നതിനുമുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും ചെയ്യണമെന്ന് അധികൃതർ വിശദീകരിച്ചു. ഈ വിസകൾ പുതുക്കാൻ കഴിയില്ല. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ആഗോള ട്രാൻസിറ്റ് വിമാനങ്ങളുടെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 2 തുറന്നതിനുശേഷം, രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ കടന്നുപോകുന്ന ധാരാളം യാത്രക്കാർ കുവൈത്ത് സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.

യൂറോപ്പിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ കുവൈത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ഇവരിൽ കുവൈത്ത് വിസയില്ലാത്തവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. പുതിയ ട്രാൻസിറ്റ് വിസയിലൂടെ, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Gulf Cup Boosts Tourism; Kuwait to Launch Transit Visas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago