കുറുവ ദ്വീപിലെ നിയന്ത്രണങ്ങള്‍; രാപ്പകല്‍ സമരം തുടങ്ങി
മാനന്തവാടി: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വനം വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടെയും കുറുവ ജനകീയ സമിതിയുടെയും നേതൃത്വത്തിലുള്ള രാപ്പകല്‍ സമരത്തിന് വയനാട് സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ തുടക്കമായി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് സമരം ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍പേഴ്സണ്‍ ടി.ജി ജോണ്സണ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഹരി ചാലിഗദ്ധ, ഷീജ ഫ്രാന്‍സിസ്, സ്റ്റെര്വിന്സ്റ്റാനി, സമരസമിതി ഭാരവാഹികളായ ആലീസ് മാത്യു, കെ സുഗതന്, കെ.ആര് റോയി, ടി.എസ് വിജയലക്ഷ്മി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു. സമരം ഇന്ന് രാവിലെ സമാപിക്കും. ഇതേ ആവശ്യമുന്നയിച്ച് സി.പി.എം ഒ.ആര് കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. ഇതോടെ ഈ വിഷയത്തില്‍ വകുപ്പ് ഭരിക്കുന്ന സി.പി.ഐ പ്രതിരോധത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."