ഫാസിസത്തിനെതിരേ രാഷ്ട്രീയത്തിനതീതമായ ഐക്യനിര വേണം: കെ.എസ് ഹരിഹരന്‍
വടകര: ഇന്ത്യയുടെ പൊതുമണ്ഡലം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ രൂപപ്പെട്ടു വന്നതാണെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.എസ് ഹരിഹരന്‍ അഭിപ്രായപ്പെട്ടു.
കുറ്റ്യാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നവദേശീയത; മാനവിക പ്രതിരോധം എന്ന കാംപയിനിന്റെ സമാപനത്തില്‍ കോട്ടപ്പള്ളിയില്‍ സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ അജന്‍ഡയുമായി മുന്നോട്ടുവരുന്ന സംഘ്പരിവാര്‍ ശക്തികള്‍ ഹൈന്ദവതയിലെ മാനവിക ദര്‍ശനത്തിനു പോലും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളീകരണത്തിന്റെ കാലത്തു കോര്‍പറേറ്റ് മൂലധന ശക്തികളുമായി കൈകോര്‍ത്തു നടത്തുന്ന സമ്പത്തിന്റെ രാഷ്ട്രീയമാണ് സംഘ്പരിവാറിന്റേത്. അത് ഒരിക്കലും ജനപക്ഷമല്ല. നീതിയും നിയമവ്യവസ്ഥയും ഫാസിസ്റ്റുകള്‍ക്ക് വിഷയവുമല്ല.
ഭൂപരിഷ്‌കരണ നിയമം പാസാക്കുന്നത് ഉള്‍പ്പെടെ ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ പങ്കുവഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേളുഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു.
സംഘ്പരിവാര്‍ ശക്തികളുടെ അസുരതയ്‌ക്കെതിരേ അണിനിരക്കേണ്ട സി.പി.എം നിയന്ത്രിത ഇടതുപക്ഷം ഫാസിസത്തെ തോല്‍പ്പിക്കാനല്ല, അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ ഡയറകടര്‍ വി.ആര്‍ അനൂപ് അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരേയുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടം സുചിന്തിതമായ നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ഷിബു മീരാന്‍ അഭിപ്രായപ്പെട്ടു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി ഷാജഹാന്‍ അധ്യക്ഷനായി. കെ. അബൂബക്കര്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. കെ.ടി അബ്ദുറഹിമാന്‍, പി.പി റഷീദ്, കെ. മുഹമ്മദ് സാലി, പി.ഇബ്രാഹിം ഹാജി, എം.എം മുഹമ്മദ്, സാദിഖ് മണിയൂര്‍, റഫീഖ് മലയില്‍, ഇ.പി സലീം, പി. അബ്ദുറഹിമാന്‍, മന്‍സൂര്‍ ഇടവലത്ത്, ജൈസല്‍ കെ.വി, നൗഫല്‍ സി.എ, കെ.കെ ഷരീഫ്, റഷാദ് വി.എം, മുഹമ്മദലി കൂമുള്ളി, തന്‍വീര്‍ കെ.വി, എ.സി ജബ്ബാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എഫ്.എം മുനീര്‍ സ്വാഗതവും ട്രഷറര്‍ എ.പി മുനീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."