വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നതായി പരാതി
കിളിമാനൂര്‍ : ചന്തയില്‍ ചില്ലറ പച്ചക്കറി വ്യാപാരം ചെയ്ത് ജീവിക്കുന്ന വിധവയും നിര്‍ധനയുമായ വീട്ടമ്മയെ രണ്ടുപേര്‍ നിരന്തരം ശല്ല്യം ചെയ്യുന്നതായും , ഇതില്‍ ഒരാള്‍ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കുന്നതായും പരാതി .
കിളിമാനൂര്‍ മാര്‍ക്കറ്റില്‍ ചില്ലറ പച്ചക്കറി വ്യാപാരം നടത്തുന്ന കിളിമാനൂര്‍ പോളച്ചിറ വീട്ടില്‍ ശാന്ത (53) ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും പരാതി നല്കി. പെണ്മക്കളെ വിവാഹം കഴിച്ച് അയച്ച ഇവര്‍ ഒറ്റക്കാണ് താമസം .
അയല്‍ക്കാരനും മാര്‍ക്കറ്റില്‍ മത്സ്യം വില്ക്കാനെത്തുന്നയാളും ചേര്‍ന്നാണ് ശല്യം ചെയ്യുന്നതെന്നാണ് പരാതി. രണ്ടുപേരുടെയും പേരുള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
കിളിമാനൂര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസും എതിര്‍കക്ഷികളും ചേര്‍ന്ന് തന്നെ ദുര്നടത്തക്കാരിയായും ,മാനസിക രോഗിയായും ചിത്രീകരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു .ഇവരെ ഭയന്ന് രാത്രിയില്‍ ഉണര്‍ന്നിരിക്കേണ്ട അവസ്ഥയാണെന്നും ഭയപ്പാടില്ലാതെ ജീവിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ പരാതിയില്‍ പറയുന്ന രണ്ടുപേരും കിളിമാനൂര്‍ പൊലിസുമായിരിക്കുമെന്നും പരാതിയില്‍ പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."