ബി.ജെ.പി ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുന്നു: യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങി രാഷ്ട്രീയ അധികാരം സ്ഥാപിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാതെ ഭൂരിപക്ഷം കുറഞ്ഞ ബി.ജെ.പിയെ ക്ഷണിക്കുന്നത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമാണ്. ഫാസിസത്തിന്റെ പൂര്‍ണ്ണ രൂപം കൈവരിച്ച നരേന്ദ്രമോദിയുടെ ഭരണത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റി പ്രസിഡന്റ് എസ് ദീപു അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. എ.എ ഷുക്കൂര്‍, അഡ്വ. എസ് ശരത്, അവിനാഷ് ഗംഗന്, അഡ്വ. റീഗോ രാജു, അഡ്വ. ദീപക്, മാത്യു കൊല്ലേലി, അഡ്വ. എസ് രാജേഷ്, എന്‍.പി വിമല്‍, നൗഫല്‍, ഷാജി ഉടുമ്പാക്കല്‍, മുഹമ്മദ് അസ്ലംം, എസ് സുജിത്ത്, സജില്‍ ഷെറീഫ്, അഡ്വ. ഷാലോണ്‍ സാലസ്, കെ നൂറുദ്ദീന്‍കോയ എന്നിവര്‍സംസാരിച്ചു.
സ്ത്രീ സുരക്ഷയില്‍ പരാജയപ്പെട്ടെന്നും പോലീസിന് വീഴ്ച പറ്റിയെന്നും സമ്മതിച്ച മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നഗരത്തില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."