ഒറ്റപ്പുന്ന -കേളമംഗലം റോഡ് സഞ്ചാരയോഗ്യമല്ലാതായി
പൂച്ചാക്കല്‍: ഒറ്റപ്പുന്ന -കേളമംഗലം റോഡ് സഞ്ചാരയോഗ്യമല്ലാതായി.അപകടങ്ങള്‍ പെരുകിയിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ലെന്ന് ആരോപണം.
ചേര്‍ത്തല -അരൂക്കുറ്റി റോഡില്‍ ഒറ്റപ്പുന്ന കവല മുതല്‍ കേളമംഗലം വരെയുള്ള ടാര്‍ റോഡാണ് വലിയകുഴികള്‍ നിറഞ്ഞിരിക്കുന്നത്.പലയിടത്തും കാല്‍നടയാത്രപോലും അസാധ്യമാണ്.
രാത്രിയില്‍ ഉള്‍പ്പെടെ കാല്‍നട വാഹന യാത്രികര്‍ കുഴിയില്‍ വീണ് അപകടങ്ങളും വാഹനങ്ങള്‍ക്ക് കേടുപാടും ഉണ്ടാകുന്നുണ്ട്. ഞായറാഴ്ച്ച രാത്രിയിലും ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെട്ടു. ബസ് സര്‍വീസുകളുള്ള,വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ ദിവസവും യാത്രചെയ്യുന്ന റോഡാണിത്.
പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക്, വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയുമാണിത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് അധികൃരോടും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലായെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."