സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതി: കോടിയേരി
തിരുവനന്തപുരം: സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ സംഭവം പ്രകോപനം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെ വീട്ടിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് ബാബുവിനെ കൊലപ്പെടുത്തിയത്.
ബാബുവിന്റെ തല അക്രമിസംഘം വെട്ടിമാറ്റി. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ നടന്ന ആര്.എസ്.എസ് ശിബിരത്തില്‍ ആസൂത്രണംചെയ്ത കാര്യങ്ങളാണ് അവര്‍ നടപ്പാക്കിയത്. പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യനെ കൊല്ലാന്‍ ആര്.എസ്.എസ് നല്‍കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 15 സി.പി.എം പ്രവര്‍ത്തകരെ ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."