മിഷേലിന്റെ മരണം; പ്രതി റിമാന്‍ഡില്‍
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി റിമാന്‍ഡില്‍. ഇയാളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സംഭവത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രോണിന്‍ മാനസിക സമ്മര്‍ദത്തിലാക്കിയതിനാലാണ് മരിച്ചതെന്നാണ് പൊലിസ് നിഗമനം. കാണാതായ ദിവസം വൈകിട്ട് 3.15ഓടെ പ്രതിയുമായി സംസാരിച്ചശേഷം ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്നാണ് പൊലിസ് പറയുന്നത്.
എന്നാല്‍, ആറുമണിക്കു ശേഷം പള്ളിയില്‍ നിന്നിറങ്ങിയ മിഷേല്‍ ഗോശ്രീ പാലത്തില്‍ എങ്ങനെയെത്തിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. രണ്ടുവര്‍ഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പള്ളിയില്‍ പോകുന്നുവെന്നാണു മിഷേല്‍ അവസാനമായി പറഞ്ഞത്.
സാധാരണയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിരുന്നുള്ളൂവെന്നും പ്രതി മൊഴില്‍കി.
ഗോശ്രീ പാലത്തിനുസമീപം കണ്ടെന്ന് യുവാവ്
കൊച്ചി: മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിനുസമീപം കണ്ടതായി പിറവം സ്വദേശിയായ അമല്‍ മൊഴിനല്‍കി.
ബൈക്കില്‍ വരവെ ബോള്‍ഗാട്ടിയിലേക്കുപോകുന്ന ഭാഗത്തുവച്ചാണ് പെണ്‍കുട്ടിയെ കണ്ടത്.
സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടിനിര്‍ത്തി തിരിഞ്ഞുനോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല.രണ്ടുദിവസത്തിനുശേഷമാണ് പെണ്‍കുട്ടി കായലില്‍ മുങ്ങിമരിച്ചതായുള്ള പത്രവാര്‍ത്ത കണ്ടതെന്നും അമല്‍ മൊഴിനല്‍കി.
ക്രോണിന്റെ നിരന്തരശല്യത്തെത്തുടര്‍ന്ന് പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ മിഷേല്‍ ആലോചിച്ചിരുന്നതായി സഹപാഠിയും മൊഴിനല്‍കി.
ഇക്കാര്യം അറിഞ്ഞ ക്രോണിന്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."