കാംപസുകളിലെ അധാര്‍മികതയ്ക്ക് പരിഹാരം ധാര്‍മിക പ്രസ്ഥാനങ്ങള്‍: ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: കാംപസുകളില്‍ അധാര്‍മിക പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്നും ഇത്തരം സാഹചര്യത്തിലാണ് ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഖിയാദ 18' പ്രതിനിധി സമ്മേളനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി നിഷേധത്തിനെതിരേ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും വിദ്യാര്‍ഥികള്‍ വര്‍ത്തമാന കാലത്തിന്റെ നന്മ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വേഷവും മതവും നോക്കി ആളുകളെ വര്‍ഗീകരിക്കുന്ന ഇക്കാലത്ത് സംവാദങ്ങളിലും മറ്റും പങ്കെടുക്കുന്ന യുവ തലമുറ മുതിര്‍ന്നവരേക്കാള്‍ കേമന്മാരാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് ശാഹിദ് തിരുവള്ളൂരിനെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി.എം സാഹിര്‍, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജന. സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സി.കെ സുബൈര്‍, അഫ്‌നാസ് ചോറോട്, കെ.പി സൈഫുദ്ദീന്‍ സംസാരിച്ചു. എന്‍.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, നജീബ് കാന്തപുരം, പി.ജി മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, എ.പി അബ്ദുസമദ്, ഹാഷിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."