ഇറാന്‍ ആണവ കരാര്‍: അമേരിക്കന്‍ നീക്കത്തിന് സഊദിയുടെ പൂര്‍ണപിന്തുണ
റിയാദ്: ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്മാറിയ അമേരിക്കന്‍ നടപടിക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു സഊദി അറേബ്യ രംഗത്തെത്തി.
അമേരിക്കയുടെയും പ്രസിഡന്റ് ട്രംപിനെയും നടപടിക്ക് തങ്ങളുടെ പൂര്‍ണ പിന്‍തുണ സഊദി പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ഭരണകൂടത്തിനെതിരെ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉരോധമടക്കമുള്ള കാര്യങ്ങള്‍ക്ക് സഊദി പിന്തുണക്കുന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പിന്‍വലിച്ച സാമ്പത്തിക ഉപരോധം ഉപയോഗപ്പെടുത്തി തങ്ങളുടെ സാമ്പത്തിക മേഖല ശക്തിപെടുത്താനും അത് മൂലം സാമ്പത്തിക നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി ഇറാനിയന്‍ ഭരണകൂടം മേഖലയില്‍ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയുമായിരുന്നു ചെയ്തു വന്നിരുന്നതെന്നു സഊദി വ്യക്തമാക്കി.
ഇതിനെതിരെയുള്ള തടയിടാന്‍ അത്യാവശ്യമായിരുന്നു. ഇതിനായി ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ച നീക്കങ്ങളോട് തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നുവെന്നും സഊദി വ്യക്തമാക്കി.
2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍കൈയെടുത്ത ആണവകരാര്‍ പദ്ധതിയിലേക്ക് സഊദി പിന്തുണച്ചിരുന്നു.
പി 5 പ്ലസ് വണ്‍ ഗ്രൂപ്പ് രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്, ജര്‍മ്മനി, ഇറാന്‍ എന്നിവയോടൊപ്പം സഹകരിച്ചാണ് അന്ന് സഊദി അതിനെ പിന്തുണച്ചത്.
മധ്യപൂര്‍വദേശത്തെ വന്‍തോതില്‍ നാശനഷ്ടങ്ങളുടെ ആയുധ വ്യാപനത്തെ തടയാന്‍ സഹായിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ് എന്നുകൂടി അതില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇറാനിയന്‍ ഭരണകൂടം ഉപരോധം പിന്‍വലിച്ചതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി, മേഖലയിലെ അസ്ഥിര പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തുടങ്ങി.
ഹൂതികള്‍, ഹിസ്ബുള്ള എന്നിവര്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ നല്‍കുന്നതിലേക്കും അവരെ പൂര്‍ണമായും പിന്തുണക്കുന്നതിലേക്കും കാര്യങ്ങളെത്തി.
ഇത്തരം ഗ്രൂപ്പുകളുടെ ശക്തിക്ക് പിന്നില്‍ ഇറാനാണെന്നു തെളിയിക്കപ്പെട്ടതാണ്. അന്താരാഷ്ട്ര കപ്പല്‍ പാതക്ക് തന്നെ ഭീഷണയായാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും സഊദി വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."