കൊച്ചുകടവ് വന്‍തോടിലെ വെള്ളത്തിന് നിറംമാറ്റം; ജനങ്ങള്‍ ആശങ്കയില്‍
മാള: വന്‍തോടിലെ വെള്ളത്തിന് നിറംമാറ്റമുണ്ടായതോടെ ജനങ്ങള്‍ ആശങ്കയിലായി. ചുവപ്പ് നിറത്തിന്റെ സാന്നിധ്യമാണ് വെള്ളത്തിനുള്ളത്. കൊച്ചുകടവ് കുണ്ടൂര്‍ റോഡില്‍ വന്‍തോടിന് കുറുകെയുള്ള പാലത്തിന് സമീപത്തായാണ് വെള്ളത്തിന്റെ നിറമാറ്റം കൂടുതലായി ഉള്ളത്. ചാലക്കുടിപ്പുഴയുടെ പൂവ്വത്തുശ്ശേരി ഭാഗത്ത് നിന്നും തുടങ്ങി കൊച്ചുകടവിനും കുണ്ടൂരിനുമിടയില്‍ വെച്ച് ചാലക്കുടിപ്പുഴയിലേക്ക് തന്നെ എത്തിച്ചേരുന്ന തോടാണിത്. ഇതിനിടയില്‍ വൈന്തോടുമായി ബന്ധപ്പെടുന്ന തോടിന് ശരാശരി ആറുകിലോമീറ്റര്‍ ദൂരമാണുള്ളത്.
തോടുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വട്ടക്കുളംപോളക്കുളം, തട്ടാംതോട്, തലയാക്കുളം, തുമ്പരശ്ശേരി, മേലഡൂര്‍ എന്നീ മൈനര്‍ ഇറിഗേഷന്‍ പദ്ധതികളും നെയ്യുണ്ണിപ്പറമ്പ്, എടയാക്കുളം, പാലത്താംകുഴി, തെക്കുംചേരി, നെന്‍മേനിച്ചിറ തുടങ്ങിയ പഞ്ചായത്ത് ഇറിഗേഷന്‍ പമ്പുകളുമുണ്ട്. ഇത് കൂടാതെ സ്വകാര്യ പമ്പുകളും നൂറുകണക്കിന് കിണറുകളും പൂവ്വത്തുശ്ശേരി മുതല്‍ കൊച്ചുകടവ് വരെ തോടിനെ ആശ്രയിച്ചുണ്ട്. കരഭൂമിയിലെ കൃഷി മാത്രം 150 ഏക്കറോളമുണ്ട് ഈ തോടിനെ ആശ്രയിച്ചു കൊണ്ട്. അതിന്റെ ഇരട്ടിയിലധികമാണ് നെല്‍കൃഷിയും മറ്റും. തോട്ടില്‍ നിന്നും കനാലുകളിലൂടെയെത്തുന്നതുമായ വെള്ളമാണ് കിണറുകളെ ജലസമൃദ്ധമാക്കുന്നത്.
കുടിവെള്ളമായും ഭക്ഷണം പാകം ചെയ്യുന്നതിനും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി ഈ വെള്ളമാണുപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ജനങ്ങളില്‍ ആശങ്ക കൂടുതലായി പടരാന്‍ കാരണം. ചാലക്കുടി പുഴയുടെ മാമ്പ്ര ഭാഗത്ത് ചുവപ്പ് പാടയും ദുര്‍ഗ്ഗന്ധവുമുണ്ടായി ഏറെ കഴിയും മുന്‍പാണ് തോടിന്റെ കുറേയേറെ ഭാഗങ്ങളിലായി വെള്ളത്തിന്റെ നിറമാറ്റമുണ്ടായിരിക്കുന്നത്.
കാതികുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുമുള്ള മലിനീകരണമാണോ ഇതെന്നാണ് ജനങ്ങളിലുള്ള ആശങ്ക. മനുഷ്യനടക്കമുള്ളവയുടെ ആരോഗ്യത്തേയും കാര്‍ഷീക രംഗത്തുള്ളവയുടെ വളര്‍ച്ചയേയും നിലനില്‍പ്പിനേയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് ജനങ്ങളിലുള്ള ആശങ്ക. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും പരിഹാര മാര്‍ഗ്ഗം കാണണമെന്നും കുഴൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡംഗം മുഹമ്മദ് ഫൗസി ആവശ്യപ്പെട്ടു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെയും അന്നമനട ഗ്രാമപഞ്ചായത്തിലെയും നിരവധി വാര്‍ഡുകളിലെ ജലത്തിന് ഉപകാരപ്രദമാകുന്ന തോടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."