കാര്‍ഷിക ഉല്‍പന്ന കയറ്റുമതി നയം: കേരളത്തിലെ വിളകളെയും ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും
തിരുവനന്തപുരം: കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ കരടു നയത്തില്‍ കേരളത്തിലെ വിളകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണം.
മാങ്ങയുടെ ക്ലസ്റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട്, ആലപ്പുഴ ജില്ലകളെയും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടും. ഒരു ക്ലസ്റ്ററിലും ഉള്‍പ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുള്ളതുമായ കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉല്‍പന്നങ്ങള്‍ക്കു കൂടി ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. കശുമാവിന് കാസര്‍കോട്, കുരുമുളകിന് വയനാട്, നാളികേരത്തിന് കോഴിക്കോട്, തേയിലയ്ക്ക് ഇടുക്കി എന്നീ ജില്ലകളെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കരടു കാര്‍ഷിക ഉല്‍പന്ന കയറ്റുമതി നയത്തില്‍ 50 ജില്ലാ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 22 ഉല്‍പന്നങ്ങളാണ് ഇതില്‍ വരുന്നത്. എന്നാല്‍ പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുള്ളതുമായ ഉല്‍പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകളുടെ രൂപീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."