എ.എന്‍ ഷംസീര്‍ എം.എല്‍.എ എത്തിയത് വിവാദമായി
തലശ്ശേരി: മാഹിയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരി റസ്റ്റ് ഹൗസില്‍ പുതുച്ചേരി - കേരള സംസ്ഥാന ഡി.ജി.പിമാര്‍ ചര്‍ച്ച നടത്തുന്നതിനിടെ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ കാണാനെത്തിയത് വിവാദമായി. എം.എല്‍.എയുടെ കൂടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായുള്ള ക്രിമിനല്‍ കേസുകളില്‍ സ്ഥിരമായി ഹാജരാവുന്ന പ്രമുഖ അഭിഭാഷകന് കെ. വിശ്വനും ഉണ്ടായിരുന്നു. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ കേരള ഡി.ജി.പിയോട് അന്വേഷിച്ചപ്പോള്‍ എം.എല്‍.എ മാഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പുരോഗതി തിരക്കാന്‍ വന്നതാണെന്നാണ് ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ മാഹി മേഖലയിലെ കൊലപാതക കേസുകളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടയില്‍ എം.എല്‍.എ ഷംസീറും സി.പി.എം അഭിഭാഷകന് കെ.വിശ്വനും വന്നത് കേസ് അട്ടിമറിക്കാനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."