HOME
DETAILS

റെയില്‍വേ സ്റ്റേഷനില്‍ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ മാത്രം

ADVERTISEMENT
  
backup
March 14 2017 | 20:03 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac


കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളുകളില്‍ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ വിലയിലും വന്‍ വര്‍ധന.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി സ്റ്റാളുകളില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ വിവിധ സ്റ്റാളുകള്‍ക്ക് നല്‍കിയിരുന്നു.
ചായയ്‌ക്കൊപ്പവും അല്ലാതെയും വില്‍ക്കുന്ന സാധനങ്ങള്‍ നിശ്ചിത നിലവാരമുള്ളതായിരിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ മാസം തന്നെ കടക്കാര്‍ക്ക് നല്‍കിയിരുന്നു.
പഴയ സാധനങ്ങള്‍ വിറ്റുതീരുന്ന മുറയ്ക്ക് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ മാത്രമേ സ്റ്റാളുകളില്‍ വില്‍ക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദേശം.
ഇതോടെ പ്രാദേശികമായി നിര്‍മിക്കപ്പെട്ട നിരവധി ഭക്ഷ്യവിഭവങ്ങള്‍ അപ്രത്യക്ഷമായി. ബ്രാന്റഡ് ഉല്‍പന്നങ്ങളുടെ പേരില്‍ ഇപ്പോഴെത്തുന്നവ നല്ല മേനിപായ്ക്കറ്റുകളില്‍ പൊതിഞ്ഞവയാണെങ്കിലും നേരത്തെയുള്ളവയുടെയത്ര അളവില്ലാത്തതും വില കൂടുതലുമാണ്.
പത്തു രൂപയ്ക്ക് ലഭിച്ചിരുന്ന കടല മിഠായി ബ്രാന്റഡ് ആയപ്പോള്‍ നേരത്തെയുള്ളതിന്റെ നേര്‍പകുതിയായി. മാത്രമല്ല സംസ്ഥാനത്തിനു പുറത്ത് നിര്‍മിക്കുന്നവയാണ് ഇപ്പോഴെത്തുന്നത്.
കോഴിക്കോട്ടുകാരുടെ പ്രത്യേക വിഭവമായ കോഴിക്കോടന്‍ ഹലുവയ്ക്കും മാറ്റങ്ങളുണ്ടായി.
നേരത്തെ ഒരു കിലോ ഹലുവ 150 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 180 ആയി ഉയര്‍ന്നിട്ടുണ്ട്. ബിസ്‌ക്കറ്റ് പോലുള്ള മറ്റ് ഉല്‍പന്നങ്ങള്‍ നേരത്തെ തന്നെ ബ്രാന്റഡ് ആയിരുന്നതിനാല്‍ പ്രശ്‌നമില്ല.
എന്നാല്‍ പ്രാദേശികമായി ലഭിച്ചിരുന്ന ചില ഉല്‍പന്നങ്ങള്‍ സ്റ്റാളുകളില്‍ നിന്നു പൂര്‍ണമായും അപ്രത്യക്ഷമാവുകയാണ്. പകരം പുറമെ നിന്നുള്ളവ ഈ സ്ഥലങ്ങള്‍ കീഴടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  2 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  2 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  2 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  2 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  2 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  2 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  2 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  2 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  2 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  2 months ago