വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി തുടിയില്‍ ഗോത്രഫെസ്റ്റ്
ഏച്ചോം: തുടി കലാകേന്ദ്രത്തില്‍ എസ്.എസ്.എയും സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്നൊരുക്കിയ ഗോത്ര ഫെസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പ്രാഥമിക വിദ്യാഭ്യാസം ഗോത്രഭാഷയില്‍ തന്നെ നടത്തിയാല്‍ മാത്രമേ ഗോത്ര വിഭാഗത്തിലെ കുട്ടികളെ സ്‌കൂളുകളില്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന കാഴ്ചപ്പാടോടുകൂടിയാണ് എസ്.എസ്.എ, സര്‍വോദയ സ്‌കൂള്‍, തുടി എന്നിവ ഗോത്ര ഫെസ്റ്റ് നടത്തിയത്. പ്രാക്തന ഗോത്രവിഭാഗമായ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിന്റെ തനതു കലയും സംസ്‌കാരവും നിലനിര്‍ത്തി അവരെ സ്‌കൂളുകളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്‌കൂളിലേക്കുള്ള വരവ്, ഹാജര്‍ നിലനിര്‍ത്തല്‍, വിദ്യാലയങ്ങളോട് ഇഴുകിച്ചേരല്‍ എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. രണ്ടുപതിറ്റാണ്ടിലധിമായി ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തുടി നാട്ടറിവ് പഠനകേന്ദ്രത്തിലെ 40 വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു െ്രെടബല്‍ ഫെസ്റ്റ്. ഊരുമൂപ്പന്‍ പാലന്‍ മൂപ്പന്റെ ഗോത്രപൂജയോടെയായിരുന്നു തുടക്കം. തുടി കലാകേന്ദ്രത്തിന്റെ മുറ്റത്ത് നടത്തിയ പൂജക്കു ശേഷം കലാകേന്ദ്രത്തില്‍ കുട്ടികള്‍ ഒത്തുകൂടി. വട്ടക്കളിയും കമ്പളനാട്ടിയും അരങ്ങിലെത്തിയപ്പോള്‍ കാണികളും ഒപ്പം ചേര്‍ന്നു. പണിയ, അടിയ വിദ്യാര്‍ഥികളുടെ പഠനത്തിന് അതതു വിഭാഗത്തിലെ അധ്യാപകരെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് തുടി. തുടിയുടെ രണ്ടു പ്രധാന ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നയപരമായ തീരുമാനമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ െ്രെടബല്‍ ഫെസ്റ്റ് നടത്തിയതെന്ന് തുടി ഡയറക്ടര്‍ ഫാ. ബേബി ചാലില്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ ആദിവാസി അധ്യാപകരെ നിയമിക്കണമെന്നതിനു പുറമെ വട്ടക്കളി സ്‌കൂള്‍ കലോത്സവത്തില്‍ മത്സര ഇനമാക്കണമെന്നതുമായിരുന്നു തുടിയുടെ വര്‍ഷങ്ങളായുള്ള ആവശ്യം. വട്ടക്കളി ഇപ്പോള്‍ മത്സരയിനമായി അംഗീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷനായി. ജി.എന്‍ ബാബുരാജ്, എ ദേവകി, പി ഇസ്മായില്‍, ഫാ. ബേബി ചാലില്‍, വി.ഡി തോമസ്, ഫാ.വിത്സണ്‍ പുതുശ്ശേരി, സി.കെ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് അഞ്ചിലന്‍, എന്‍.ടി ചന്ദ്രന്‍, വി.എസ് ജെയ്‌സണ്‍, സിസ്റ്റര്‍ ജിനി, കമല, എം സിന്ധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."