വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു
കല്‍പ്പറ്റ: വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മത്സരം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ഒരു കൂട്ടം ആരാധകര്‍ അധിക്ഷേപിച്ചതില്‍ വയനാട് പ്രസ്‌ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫൈനല്‍ മത്സരത്തില്‍ പിറന്ന ഏകഗോള്‍ സെല്‍ഫ് ഗോളാണെന്ന് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും ബോധ്യം വന്നതാണ്.
ഇക്കാര്യം അതേ പോലെ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ ഓഫിസുകളില്‍ വിളിച്ച് ചിലര്‍ അസഭ്യമായ ഭാഷയില്‍ ശകാരവര്‍ഷം നടത്തിയിരിക്കുന്നത്. ഇത്തരം നടപടി യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് യോജിച്ചതല്ല.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വയനാട്ടിലെ ഒരു ടീമുകളോടും പ്രത്യേക മമതയില്ലെന്നും വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് പ്രീമിയര്‍ലീഗിനെ സംബന്ധിച്ച് നടത്തിയതെന്നും മനസിലാക്കണം. തുടര്‍ന്നും ഇത്തരം നടപടികള്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ബിനുജോര്‍ജ്ജ്, സെക്രട്ടറി എ.എസ് ഗിരീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."