ജൈവ പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
കല്ലമ്പലം: മണമ്പൂര്‍ പഞ്ചായത്തും മണമ്പൂര്‍ നീറുവിള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'പച്ചപ്പ് ' എന്ന പേരിലുള്ള ജൈവ പച്ചക്കറി ഉല്പാദന സംഘവും സംയുക്തമായി ആരംഭിക്കുന്ന ജൈവ പച്ചക്കറി വിപണന കേന്ദ്രം അഡ്വ. ബി. സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അധ്യക്ഷയായി. മണമ്പൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജൈവ പച്ചക്കറികളിലൂടെ വിളവെടുക്കുന്ന പച്ചക്കറികള്‍ മണമ്പൂര്‍ നീറുവിളയില്‍ പ്രവര്‍ത്തിക്കുന്ന പച്ചപ്പ് വിപണന കേന്ദ്രത്തിലെത്തിച്ച് വില്‍പ്പന നടത്തുകയാണ് ഈ പരിപാടിയിലൂടെ ഉദേശിക്കുന്നത്.
മണമ്പൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുരേഷ്കുമാര്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി.ജെ നഹാസ്, സുഷമ, പഞ്ചായത്തംഗങ്ങളായ മാവിള വിജയന്, എ. നഹാസ്, ആര്.എസ് രഞ്ജിനി, സോഫിയാ സലിം, പ്രശോഭനാവിക്രമന്, ജയ, ലിസി വി. തമ്പി, വി. രാധാകൃഷ്ണന് പങ്കെടുത്തു. കൃഷിഓഫിസര്‍ ജെ.എസ് ബീന, സുരേഷ് നെല്സന്, എല്‍.സി രാജേഷ്, സജു, രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."