തൊഴിലുറപ്പ് തൊഴിലാളികള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന്
തൊടുപുഴ: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ വേതന വിതരണം ആധാര്‍ അധിഷ്ഠിതമാക്കുന്നതിന് ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു.
ഇനിയും ഇങ്ങനെ ചെയ്തിട്ടില്ലാത്ത ഓരോ തൊഴിലാളിയും അവരവരുടെ മേറ്റുമാരുമായി ബന്ധപ്പെട്ട് സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ആധാര്‍ ലിങ്കേജ് ഉറപ്പ് വരുത്തേണ്ടതാണ്.
ജില്ലയില്‍ ഇനിയും 47,328 തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇപ്രകാരം ലിങ്ക് ചെയ്യാത്ത തൊഴിലാളികളുടെ പേരുവിവരങ്ങള്‍ അതത് ഗ്രാമപഞ്ചായത്തിലെ മേറ്റ്മാരുടെ കൈവശം ഉണ്ടായിരിക്കും. ഇതുവരെ ബാങ്കുമായി ആധാര്‍ ലിങ്ക് ചെയ്യാത്ത തൊഴിലാളികള്‍ ഉടന്‍ തന്നെ സമ്മതപത്രവും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബന്ധപ്പെട്ട മേറ്റിനെ ഏല്‍പ്പിക്കണം.
2017 ഏപ്രില്‍ മുതല്‍ വേതനം പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ ആധാര്‍ ലിങ്ക് ചെയ്യാത്ത തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാകുന്നതല്ല.
ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിലേയ്ക്ക് തൊഴിലാളികളെ മാറ്റുന്നതിന്റെ ഭാഗമായി നടക്കുന്ന തീവ്രയജ്ഞ പരിപാടി സമ്പൂര്‍ണ വിജയം ആക്കുന്നതിന് ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും പരിശ്രമിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."