കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി നിരുപാധികം വിട്ടു നല്‍കുക
കല്‍പ്പറ്റ: അന്യായമായി വനംവകുപ്പ് തടഞ്ഞു വെച്ചിരിക്കുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി അവര്‍ക്ക് നിരുപാധികം വിട്ടു നല്‍കണമെന്ന് സമര സഹായ സമിതി ആവശ്യപ്പെട്ടു.
വിജിലന്‍സ് അന്വേഷണത്തിലും സബ് കലക്ടര്‍ അന്വേഷണത്തിലും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്ന് കണ്ടെത്തുകയും ഈ കുടുംബത്തിനെതിരേ ഒരു രേഖകളും ഹാജരാക്കാന്‍ ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും ചെയ്തിട്ടും ഭൂമി വിട്ടു നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണ്. ഗാന്ധിയന്‍ മാര്‍ഗത്തില്‍ 1000 ദിവസം തികയുന്ന രാജ്യത്തെ ആദ്യത്തെ ഭൂസമരമായി കാഞ്ഞിരത്തിനാല്‍ സമരം ചരിത്രത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇന്ന് നടക്കുന്ന ജനകീയ മാര്‍ച്ച് വടക്കനാട് സമരത്തിന് നേതൃത്വം നല്കിയ ഫാ. ജോബി ഉദ്ഘാടനം ചെയ്യും. സി.ആര് നീലകണ്ഠന്, പി.സി തോമസ്, ഇബ്രാഹിം ഫൈസി പേരാല്‍, സ്വാമി സൂര്യപ്രഭാ ബത്തേരി, അഡ്വ. വി.ടി പ്രദീപ് കുമാര്‍, ബോബി സക്കറിയ, അഡ്വ. ബിനോയ് പങ്കെടുക്കും. മാര്‍ച്ച് ഇന്ന് രാവിലെ 9.30ന് കമ്പളക്കാട് നിന്ന് ആരംഭിച്ച് 11.30ന് കലക്ടറേറ്റിലേക്ക് എത്തി ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."