മാവൂരില്‍ ഫയര്‍ എന്‍ജിന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഏട്ടു ജീവനക്കാര്‍ക്ക് പരുക്ക്
മാവൂര്‍: മാവൂര്‍-കോഴിക്കോട് റൂട്ടില്‍ തെങ്ങിലക്കടവിനടുത്ത് ഫയര്‍ എന്‍ജിന്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഏട്ടു ജീവനക്കാര്‍ക്ക് പരുക്ക്. പരുക്ക് സാരമല്ല.
ഇന്നലെ രാത്രി 10.30ന് മുക്കം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഊര്‍ക്കടവിലേക്ക് പോകുകയായിരുന്ന വാഹനം സ്ഥിരം അപകടമേഖലയായ കാര്യാട്ട് റേഷന്‍ കടക്കു സമീപമാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഊര്‍ക്കടവില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടത് നീക്കം ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം.
ലീഡിങ് ഫയര്‍മാന്‍ ഫയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച കെ.എല്‍ 11 ബി.ടി 3499 നമ്പര്‍ ഫയര്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനം മറിഞ്ഞതിന് എതിര്‍വശത്ത് തണല്‍മരത്തിന്റെ കൊമ്പ് മുറിഞ്ഞ് വീണിരുന്നു. ഇതിന്റെ വശം ചേര്‍ന്ന് പോകുന്നതിനിടെ അബദ്ധത്തില്‍ മറിഞ്ഞതാകാമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."