പൊലിസ് അസോ. സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: കേരളാ പൊലിസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന് ഇന്ന് പയ്യോളി ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജില്‍ (സര്‍ഗാലയ) തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 13ന് സമാപിക്കും.
ഇന്ന് രാവിലെ 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സി.കെ നാണു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. നാലിന് 'മാറുന്ന കേരളം, മാറേണ്ട പൊലിസ് ' സെമിനാര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഹരിതകേരളാ മിഷന് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ വിഷയാവതരണം നടത്തും. നാളെ വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരന് യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊലിസുകാര്ക്കിടയിലെ കവികളുടെ സംഗമം നടക്കും.
13ന് രാവിലെ ഒന്‍പതിന് നടക്കുന്ന പ്രതിനിധി സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും. പി.കെ ശ്രീമതി എം.പി, സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ സംബന്ധിക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, കെ. ദാസന് എം.എല്‍.എ സംബന്ധിക്കും.
45 ലക്ഷം രൂപ ചിലവിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നിര്‍ബന്ധിത പിരിവ് സേനക്കുള്ളില്‍ ഇല്ലെങ്കിലും ഇതു സംബന്ധിച്ച് പഠിക്കാതെയാണ് പൊലിസുകാരില്‍ നിന്നും നിര്‍ബന്ധിത പിരിവ് പാടില്ലെന്ന മുനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കെ.പി.എ ജന. സെക്രട്ടറി പി.ജി അനില്‍ കുമാര്‍, പ്രസിഡന്റ് ടി.എസ് ബൈജു, കെ. മാര്ട്ടിന്, സണ്ണി ജോസഫ്, എസ്. ഷൈജു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."