HOME
DETAILS

മോശമായ 14 സ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് ദത്തെടുക്കും

  
backup
May 10 2018 | 19:05 PM

%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af-14-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d

 

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും വിജയം ഉറപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പദ്ധതി. ഹയര്‍ സെക്കന്‍ഡറിയില്‍ പിന്നാക്കം പോയ സ്‌കൂളുകളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനായി പൈലറ്റ് എന്ന പേരില്‍ പദ്ധതി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഒരു ജില്ലയില്‍ ഒരു സ്‌കൂളെന്ന നിലയില്‍14 സ്‌കൂളുകളെ ഹയര്‍സെക്കന്‍ഡറി വകുപ്പ് ദത്തെടുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ഈ സ്‌കൂളുകള്‍ക്ക് സവിശേഷ ശ്രദ്ധ തുടര്‍ വര്‍ഷങ്ങളില്‍ നല്‍കുമെന്നും പരീക്ഷാ ഫലം പ്രഖ്യാപിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഈ വര്‍ഷം 66 വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ മാത്രമേ ദേശീയ നൈപുണ്യ പദ്ധതി പ്രകാരമുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നുള്ളൂ. അടുത്ത വര്‍ഷം എല്ലാ വി.എച്ച്.എസ്. ഇ സ്‌കൂളുകളിലും എന്‍.എസ്.ക്യു.എഫ് പദ്ധതി പ്രകാരമുള്ള കോഴ്‌സുകള്‍ തുടങ്ങും.
25 ശതമാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2013ല്‍ തന്നെ ഈ പദ്ധതി തുടങ്ങണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പായില്ല. 2020നകം ഇത് നടപ്പാകണം എന്നതിനാലാണ് ആദ്യഘട്ടമെന്ന നിലയില്‍ 66 സ്‌കൂളുകളില്‍ എന്‍.എസ്.ക്യു.എഫ് നടപ്പാക്കുന്നത്. മറ്റ് വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ ഈ വര്‍ഷം കൂടി നിലവിലുള്ള കോഴ്‌സുകള്‍ തുടരും.
നൈപുണ്യ പദ്ധതി നടപ്പാക്കുമ്പോള്‍ അധ്യാപകരുടെ ജോലിഭാരം കുറയും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരുടെയും ജോലി പോകില്ല. ജോലി ഭാരം കുറയുമ്പോള്‍ വരുത്തേണ്ട ക്രമീകരണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തിയേ തീരുമാനങ്ങളിലെത്തൂവെന്നും മന്ത്രി പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a few seconds ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  13 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  21 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  35 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago