HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി: പ്രതിക്ക് മുന്‍കൂര്‍ ജാമ്യം
backup
June 25 2016 | 01:06 AM
തലശ്ശേരി: അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്കില്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കി ജോലി നേടിയെന്ന പരാതിയില്‍ ബാങ്കിലെ പ്യൂണ്‍ അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചത്തെ പി.ആര് നിവാസില്‍ പി പ്രേമജന്‍(56) തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്കി.
1989 മുതല്‍ പ്രേമജന്‍ ബാങ്കിലെ ബില്‍ കലക്ടറായി കമ്മിഷന് വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയായിരുന്നു. 1998ല്‍ ഇയാളെ ബാങ്കിലെ പ്യൂണായി ബാങ്ക് അധികൃതര്‍ പ്രമോഷന് നല്‍കിയിരുന്നു. ഇപ്പോള്‍ ഇതേ ബാങ്കിലെ ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടെയാണ് യോഗ്യതയെ ചൊല്ലി പരാതി ഉയര്‍ന്നത്. സഹകരണ രജിസ്ട്രാറാണ് പ്രേമജനെതിരെ പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."