മോഹനചന്ദ്രന്‍ അനുസ്മരണം
നെയ്യാറ്റിന്‍കര: വിശ്രുത സംഗീതജ്ഞനായ നെയ്യാറ്റിന്‍കര മോഹനചന്ദ്രന്റെ 12-ാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
അഡ്വ.വിനോദ്‌സെന്‍ , ഇരുമ്പില്‍ ശ്രീകുമാര്‍ , അജയാക്ഷന്‍ , ഗ്രാമം നന്ദു , ആനന്ദ് രാഹുല്‍ , വിനീത്കൃഷ്ണ , അഭിരാമി സംസാരിച്ചു. മോഹനചന്ദ്രന്റെ മകളും സംഗീതജ്ഞയുമായ ലക്ഷ്മി അരുണിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഇന്ന് വൈകിട്ട് 4.00 ന് അനുസ്മരണ സമ്മേളനം നിംസ് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും ഡോ.ശശിതരൂരുമായി സംവാദം നടക്കും. എ.ടി.ജോര്‍ജ് എക്‌സ് എം.എല്‍.എ , എം.എസ്.ഫൈസല്‍ഖാന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."