ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി 'നേത്ര'യെന്നും മുന്നില്‍
നെയ്യാറ്റിന്‍കര: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ 'നേത്ര' എന്നും മുന്നിലാണെന്ന് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറും ബോര്‍ഡ് അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ രാഭായ് ചന്ദ്രന്‍.
രണ്ടാം ഘട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഷുഗര്‍ ബാധിച്ച് കിടക്കുന്ന രോഗികള്‍ക്ക് സായാഹ്ന ഭക്ഷണം നല്‍കുന്നതിന്റെ ഔപചാരികമായ ഉദാഘാടനം നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ സമയത്തിനുളളില്‍ സാമൂഹ്യ പ്രസക്തമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ ഏറ്റെടുത്ത് നടത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്.
പൊതു സമൂഹത്തില്‍ ഉറ്റവരും ഉടയവരും ഇല്ലാത്ത സാധുക്കള്‍ക്ക് മാസം തോറും പെന്‍ഷന്‍ നല്‍കുക , സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മാസം തോറും അരിയും മറ്റ് സാധനങ്ങളും വാങ്ങി നല്‍കുക , കാന്‍സര്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും സാമ്പത്തിക സഹായം നല്‍കുക , അംഗപരിമിതര്‍ക്ക് വീല്‍ ചെയറുകള്‍ , മറ്റ് ഉപകരണങ്ങള്‍ നല്‍കുക , സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ തയല്‍ പരിശീലനം നല്‍കുക , ഉച്ചഭക്ഷണം വിതരണം നടത്തുക തുടങ്ങിയവ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.
നേത്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സുനില്‍ നേത്ര അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി പാലക്കടവ് വേണു , തിരുമംഗലം സന്തോഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."