ട്രെയിന്‍ സര്‍വിസ് നീട്ടണമെന്ന്
കൊല്ലം: തിരുച്ചിറപ്പള്ളി-തിരുനെല്‍വേലി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കൊല്ലം വരെ നീട്ടണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പരവൂര്‍ നജീബ് ആവശ്യപ്പെട്ടു.
ഈ ട്രെയിന്‍ തിരുവനന്തപുരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ദിവസവും വൈകിട്ട് 3.25നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. പിറ്റേ ദിവസം രാവിലെ 11.55ന് മാത്രമാണ് തിരുവനന്തപുരത്ത് നിന്നും തിരുച്ചിറപ്പള്ളിക്ക് മടക്കയാത്ര.
ഏകദേശം 21 മണിക്കൂറോളം തിരുവനന്തപുരത്ത് സ്റ്റേ ചെയ്യുന്ന ട്രെയിന്‍ കൊല്ലം വരെ നീട്ടിയാല്‍ പുതിയ ട്രെയിനിന്റെ പ്രയോജനം തിരുവനന്തപുരം മുതല്‍ കൊല്ലം മേഖലയിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്രദമാകുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.
ട്രെയിനുകള്‍ കൊല്ലം വരെ നീട്ടണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും റെയില്‍വേയുടെ ഉന്നത അധികാരികള്‍ക്കും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."