HOME
DETAILS

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍: കലക്ടര്‍

  
backup
March 15 2017 | 21:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf-4

തിരുവനന്തപുരം: ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശം നല്‍കി.  വരള്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത തഹസില്‍ദാര്‍മാരുടെയും ജല അതോറിറ്റി, നിര്‍മിതികേന്ദ്രം, കോര്‍പറേഷന്‍, മുനിസിപാലിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പരിഹാര നടപടികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.   
ജില്ലയില്‍ 760 വാട്ടര്‍ ടാങ്കുകള്‍ക്കാണ് റവന്യൂ വകുപ്പ് അപേക്ഷ നല്‍കിയതെങ്കിലും 350 എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്.  പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിവിധയിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കും.  ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്റുകള്‍ നിര്‍മിതി കേന്ദ്രമാണ് തയ്യാറാക്കുന്നത്.  ഇതിനായി 25,000 രൂപ വകയിരുത്തിയിട്ടുണ്ട്.  ടാങ്കുകള്‍ കിട്ടുന്നതനുസരിച്ച് ബന്ധപ്പെട്ട താലൂക്കുകളില്‍ സ്ഥലം കണ്ടെത്തി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കണം.  പൊതുജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതിരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ മാര്‍ഗരേഖ കൃത്യമായി പാലിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.  
ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ കുളങ്ങള്‍, കളിമണ്‍ - പാറ ക്വാറികള്‍ എന്നിവകളില്‍ നിന്നും ജലം ശേഖരിച്ച് മൈക്രോ ഫില്‍റ്ററിങും ക്ലോറിനേഷനും നടത്തി ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കും.  തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ദുരന്ത നിവാരണവകുപ്പ് ക്വാറികള്‍ ഏറ്റെടുക്കും.  അവിടങ്ങളില്‍ ജലശുദ്ധീകരണത്തിനുള്ള ചുമതല ജലവകുപ്പ് നിര്‍വഹിക്കും.  നിലവില്‍ കിയോസ്‌കുകള്‍ വഴി ജലം നല്‍കുന്ന ആദിവാസി, എസ്.സി, തീര, മലയോരമേഖലകളില്‍ നേരിട്ട് ജലമെത്തിക്കുന്നതിനുള്ള നടപടികള്‍ തഹസീല്‍ദാര്‍മാര്‍ സ്വീകരിക്കണം.  തഹസില്‍ദാര്‍മാരോ, അഡീ. തഹസില്‍ദാര്‍മാരോ ജലദൗര്‍ലഭ്യമുള്ള മേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.   നിയമവിരുദ്ധമായി ജലശേഖരണമോ വിതരണമോ നടത്തുന്ന ഇടങ്ങളില്‍ തഹസില്‍ദാര്‍മാര്‍ സ്റ്റോപ് മെമ്മോ നല്‍കുകയും വെള്ളം കടത്തുന്ന ടാങ്കറുകള്‍ പിടിച്ചെടുക്കുകയും വേണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.  വരുന്ന മൂന്ന് ആഴ്ചയിലേയ്ക്ക് വിതരണത്തിന് ആവശ്യമായ ജലം സംഭരണികള്‍ ഉണ്ടെന്നും ജലവിതരണത്തില്‍ തടസമുണ്ടാകില്ലെന്നും യോഗം വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago