വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് ജീവനക്കാരന്‍ മരിച്ച സംഭവം: വില്ലനായത് സ്ഥിരം വൈദ്യുതി തകരാറുണ്ടാകുന്ന പോസ്റ്റ്
കാളികാവ്: കാളികാവ് സെക്ഷന്‍ വൈദ്യുതി ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പുറ്റമണ്ണ കുറുപൊയിലിലെ ചോലക്കല്‍ അബ്ദുല്‍ നാസര്‍ (46) ശനിയാഴ്ചയാണ് മരണപ്പെട്ടത്. അടയ്ക്കാകുണ്ട് പാലത്തിനു സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. വൈദ്യുതി തകരാര്‍ പതിവായി ഉണ്ടാകുന്ന പോസ്റ്റില്‍ നിന്നാണ് ജീവനക്കാരന്‍ അപകടത്തില്‍ പെട്ടത്. അന്വേഷണത്തിനെത്തിയ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് പ്രശ്‌നം കണ്ടെത്തി പരിഹാരം കാണമെന്ന് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടയ്ക്കാകുണ്ടിലെ ഈ പോസ്റ്റില്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി സ്ഥിരമായി കമ്പുകള്‍ കെട്ടിവെച്ചിട്ടുണ്ട്. മുകളിലെ കമ്പില്‍ നിന്ന് കാല്‍ തെന്നി വീണാണ് നാസര്‍ അപകടത്തില്‍ പെട്ടത്. സ്ഥിരമുണ്ടാകുന്ന വൈദ്യുതി തകരാര്‍ പരിഹരിക്കാത്തതാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. ഇങ്ങെനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ വൈദ്യുതി വകുപ്പില്‍ നിന്ന് നടപടി ഉണ്ടകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പിലെ ഡെപ്യൂട്ടി എന്‍ജിനിയര്‍ സന്തോഷ്, വണ്ടൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജന്‍ എന്നിവരും കാളികാവ് എസ്.ഐ ഇ.വി സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അപകട സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയത്. 25 വര്‍ഷത്തിലധികം വൈദ്യുതി വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത നാസറിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉള്‍പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."