മെഡിക്കല്‍ കോളജ്: മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മാണം വൈകുന്നു
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ പോസ്റ്റമോര്‍ട്ട സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മാണം വൈകുന്നു. മെഡിക്കല്‍ കോളജില്‍ പത്തിലേറെ മൃതുദേഹങ്ങള്‍ സൂക്ഷിക്കാനുതകുന്ന ഫ്രീസര്‍ സംവിധാനം ലഭ്യമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭൗതിക സൗകര്യങ്ങള്‍ ഇനിയുമായിട്ടില്ല. മോര്‍ച്ചറിയുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 40ലക്ഷം ചെലവു വരുന്ന മോര്‍ച്ചറി കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് പ്രൊപ്പോസലായിരുന്നു സമര്‍പ്പിച്ചിരുന്നത്.
നിലവില്‍ മൂന്നു മൃതുദേഹങ്ങള്‍ വരെ സൂക്ഷിക്കുന്നതിനുള്ള സൗകര്യം മാത്രമാണ് മോര്‍ച്ചറി കെട്ടിടത്തിനകത്തുളളത്. മോര്‍ച്ചറി കോംപ്ലക്‌സ് യാഥാര്‍ഥ്യമായാല്‍ പോസ്റ്റുമോര്‍ട്ട സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനാകും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രായോഗിക പഠനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതുവഴി കഴിയും. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി പത്തു പോസ്റ്റുമോര്‍ട്ടം കണ്ടുപഠിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്. കൂടാതെ മെഡിക്കല്‍ കോളജില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതുദേഹങ്ങള്‍, അജ്ഞാത മൃതുദേഹങ്ങള്‍ എന്നിവ പലപ്പോഴും ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാല്‍ നിലവിലാവട്ടെ പരിമിതമായ ഭൗതിക-സാങ്കേതിക സൗകര്യങ്ങള്‍ മാത്രമാണുള്ളത്. പോസ്റ്റുമോര്‍ട്ട ആവശ്യങ്ങള്‍ക്കായി ജില്ല ഏറെയും ആശ്രയിക്കുന്നത് മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."