പേരാമ്പ്ര എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി സമരം ഒത്തുതീര്‍ന്നു
പേരാമ്പ്ര: തൊഴിലാളികള്‍ ടാപ്പ് ചെയ്യേണ്ട റബര്‍ മരങ്ങളുടെയും സ്ഥലങ്ങളുടെയും അളവില്‍ തീര്‍ച്ച വരുത്തി പേരാമ്പ്ര എസ്റ്റേറ്റിലെ സമരം ഇന്നലെ ഒത്തുതീര്‍ന്നു.
സംയുക്ത ട്രേഡ് യൂനിയെന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ കഴിഞ്ഞ രണ്ടാം തിയതി മുതല്‍ സമരം നടന്നു വരികയായിരുന്നു. മെയ് ദിനത്തിന്റെ അവധി കഴിഞ്ഞെത്തിയ തൊഴിലാളികളോട് ഇതുവരെ ടാപ്പിങ് നടത്തിയ ഏരിയയില്‍ പോകേണ്ടെന്നും മാനേജ്മെന്റ് നിര്‍ദേശിക്കുന്ന പുതിയ ഏരിയയില്‍ തൊഴിലെടുക്കാന്‍ നിര്‍ദേശിച്ചതോടെയാണു സമരമാരംഭിച്ചത്.
പുതിയ ടാസ്കില് ഒരാള്‍ക്ക് 500ല്‍ അധികം മരങ്ങളും അഞ്ചേക്കറോളും സ്ഥലവുമാണ് ഉണ്ടായിരുന്നത്. മുന്‍പ് ഇത് 350 മരങ്ങളാണ് ഒരു തൊഴിലാളി ടാസ്ക്. ഇതില്‍ വരുന്ന മാറ്റം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ ഉള്‍പ്പടെ വിവിധ യൂണിയന് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്ലാന്റേഷന് കോര്‍പറേഷനെ പ്രതിനിധീകരിച്ചു. ഒത്തുതീര്‍പ്പു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടാപ്പിങ് പുനഃരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."