എടരിക്കോട് പഞ്ചായത്തില്‍ ലീഗ്-സി.പി.എം സംഘര്‍ഷം
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്തില്‍ ഫണ്ട് വക മാറ്റിയതിനെചൊല്ലി പഞ്ചായത്ത് ഓഫിസിലും പരിസരത്തും ലീഗ്-സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍ക്കടക്കം പത്തോളം പേര്‍ക്ക് പരുക്കേറ്റു.
എട്ടാം വാര്‍ഡിലെ അമ്പലവട്ടം ഗവ.എല്‍.പി സ്കൂളിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന് ആരോപിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം ആരംഭിക്കുകയായിരുന്നു. രാത്രി മുഴുവനും ഓഫിസില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. സമരം ഇന്നലെയും തുടര്‍ന്നതോടെ ഓഫിസ് തുറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. ഇതോടെ സമരം അക്രമത്തിലേക്ക് വഴിമാറി. പൊലിസെത്തി ലാത്തിവീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
സ്കൂളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനാണ് ലോക ബാങ്ക് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ 27ന് ഇതിന്റെ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തുക വക മാറ്റി ചെലവഴിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഈ പദ്ധതി വര്‍ഷത്തില്‍ ലോക ബാങ്ക് ഫണ്ട് ചെലവഴിക്കാന്‍ കഴിയില്ലെന്നും അടുത്ത പദ്ധതിയിലെ ഫണ്ടിനെ ബാധിക്കും എന്ന് ബോധ്യമായതിനാലും സ്കൂള്‍ പ്രവൃത്തി മറ്റൊരു ഫണ്ടിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ഭരണസമിതി അറിയിച്ചു. സി.പി.എം ന്റെ അക്രമത്തില്‍ പ്രതിഷേധിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകരെ വേട്ടായാടാനാണ് പൊലിസ് ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."