HOME
DETAILS
MAL
വയനാട് റോപ് വേ: ചര്‍ച്ച നടത്തി
backup
March 15 2017 | 23:03 PM
കോഴിക്കോട്: വയനാട് റോപ് വേ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ച സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേംബറില്‍ നടത്തി. കോഴിക്കോട്, വയനാട് ഡി.ടി.പി.സിയുടെ സംയുക്താഭിമുഖ്യത്തിലാണ് റോപ് വേ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുക. താമരശേരി ചുരം 15 മിനിറ്റ് കൊണ്ട് കയറാനുള്ള സംവിധാനം റോപ് വേ നിര്‍മാണത്തിലൂടെ സാധ്യമാകും. പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്കുപയോഗിക്കുക. ജില്ലാ കലക്ടര്‍ യു.വി. ജോസ്, താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഡിഎഫ്ഒ കെ.കെ സുനില്‍ കുമാര്‍, ഇ.പി മോഹന്‍ദാസ്, പ്രസിഡന്റ് ജോണി പാറ്റാനി, എം.വി കുഞ്ഞിരാമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."