കെ. പി. എല്‍ ഗോകുലത്തിന് ജയം
കോഴിക്കോട്: കേരളാ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ക്വാര്‍ട്സ് എഫ്. സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കോഴിക്കോട് നടന്ന മത്സരത്തില്‍ ഗോകുലത്തിനോടാണ് ക്വാര്‍ട്സ് പരാജയപ്പെട്ടത്. കളിയുടെ 89, 91 മിനുട്ടുകളില്‍ വീണ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം വിജയിച്ചത്. സലയും ഉസ്മാന് ആഷിഖുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. ജയത്തോടെ ഗോകുലം അഞ്ച് മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ക്വാര്‍ട്സിനും നിലവില്‍ 12 പോയിന്റുണ്ട്. ഗോള്‍ ശരാശരി പരിഗണിച്ചാണ് ഗോകുലം ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. മറ്റൊരു മത്സരത്തില്‍ എഫ്. സി കേരളയും എസ്. ബി ഐയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. 2-2 എന്ന സ്കോറിനാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ഇതോടെ എഫ്. സി കേരളയുടെ സെമി പ്രതീക്ഷകള്‍ തുലാസിലായി. എഫ്. സി കേരളക്കായി സില്ലയും ജിതിന് എം. എസുമാണ് ഗോളുകള്‍ നേടിയത്. സജിത് പൗലോസും ഷിബിന്‍ ലാലുമാണ് എസ്. ബി. ഐക്കായി ഗോളുകള്‍ സ്കോര്‍ ചെയ്തത്. സമനിലയോടെ മുന്ന് മത്സരങ്ങളില്‍ നാലു പോയിന്റാണ് എഫ്. സി കേരളക്കുള്ളത്. അഞ്ച് മത്സരങ്ങള്‍ കളിച്ച എസ്. ബി ഐക്കും നാലു പോയിന്റുണ്ട്. 12 പോയിന്റുള്ള ഗോകുലവും ക്വാര്ട്സുമാണ് ഗ്രൂപ്പില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."